ഇന്ത്യൻ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി പ്രമുഖ മൊബൈൽ നിർമ്മാതാക്കളായ ഷവോമി. ഇന്ത്യൻ ഉപയോക്താക്കൾക്കായി ബാറ്ററി റീപ്ലേസ്മെന്റ് പ്രോഗ്രാമാണ് ഷവോമി അവതരിപ്പിച്ചത്. 499 രൂപയ്ക്ക് വരെ ബാറ്ററി ലഭിക്കുമെന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രധാന പ്രത്യേകത.
ബാറ്ററി മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തുള്ള ഷവോമിയുടെ അംഗീകൃത സേവന കേന്ദ്രത്തെ സമീപിക്കാവുന്നതാണ്. കൂടാതെ, ഷവോമി സർവീസ് പ്ലസ് ആപ്പ് വഴി ഉപയോക്താക്കൾക്ക് സേവന കേന്ദ്രം സന്ദർശിക്കാൻ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കളുടെ ഹാൻഡ്സെറ്റുകൾ അടിസ്ഥാനമാക്കിയാണ് ബാറ്ററിയുടെ വില നിർണയിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 499 രൂപയ്ക്കാണ് ബാറ്ററി മാറ്റി സ്ഥാപിക്കാൻ കഴിയുന്നത്.
Post Your Comments