ഇടുക്കി: തൊടുപുഴയിൽ പോലീസ് നടത്തിയ ലാത്തിചാര്‍ജിൽ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നില ഗുരുതരമായി തുടരുന്നു. കണ്ണിനേറ്റ ക്ഷതം മൂലം കാഴ്ച തിരിച്ചു കിട്ടുമോ എന്ന് ഉറപ്പിച്ചു പറയാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ബിലാൽ സമദ് എന്ന യുവാവ് കഴിയുന്നത്.
Also Read:ബിരിയാണി കഴിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെയാണ് ബിലാൽ സമദിന് പരിക്കേറ്റത്. തൊടുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയാണ് ബിലാൽ. പരിക്കേറ്റയുടനെ ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
അതേസമയം, ഒരാഴ്ച്ച കഴിഞ്ഞ ശേഷമേ കാഴ്ചയെ പറ്റിയുള്ള കാര്യം പറയാന്‍ പറ്റു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. എന്നാൽ, ബിലാല്‍ സമദിന്റെ ചികിത്സാ ചെലവ് മുഴുവൻ കോണ്‍ഗ്രസ് നേതൃത്വം വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments