Latest NewsNewsIndiaBusiness

സ്ഥിര നിക്ഷേപം: പലിശ നിരക്ക് ഉയർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.45 ശതമാനമായി നിലനിർത്തി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. 211 ദിവസം മുതൽ മൂന്നു വർഷത്തിനിടയിൽ വരുന്ന രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിരം നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയത്.  211 ദിവസം മുതൽ ഒരു വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.4 ശതമാനത്തിൽ നിന്നും 4.6 ശതമാനമായാണ് ഉയർത്തിയത്. മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.45 ശതമാനമായി നിലനിർത്തി.

പുതുക്കിയ നിരക്കുകൾ പ്രകാരം, 7 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.9 ശതമാനമാണ്. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.9 ശതമാനം പലിശ ലഭിക്കും. കൂടാതെ, 180 മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.4 ശതമാനമാണ് പലിശ നിരക്ക്.

Also Read: വിവാഹിതരാകാതെ ഒരുമിച്ചു ജീവിച്ചവരുടെ മക്കൾക്കും സ്വത്തവകാശം ഉണ്ടെന്ന് സുപ്രീം കോടതി വിധി

രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്ക് 5.3 ശതമാനമായി. രണ്ട് വർഷത്തിനും മൂന്നു വർഷത്തിനുമിടയിൽ കാലാവധി അവസാനിക്കുന്ന സ്ഥിരം നിക്ഷേപങ്ങളുടെ പലിശ 3.5 ശതമാനമായാണ് ഉയർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button