പെരുമ്പാവൂര്‍: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയിൽ. ഒഡിഷ സ്വദേശി അമിത പ്രധാനാണ് (38) പിടിയിലായത്.
എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 4.600 കിലോ കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ കഞ്ചാവ് പെരുമ്പാവൂര്‍ പ്രദേശത്ത് താമസിക്കുന്ന അന്യസംസ്ഥാനക്കാര്‍ക്ക് വിൽപന നടത്തുകയായിരുന്നു ഇയാൾ.
ആശ്രമം ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് മറ്റൊരാള്‍ക്ക് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം 2.100 കിലോ കഞ്ചാവുമായി പിടിയിലായ ഒഡിഷ സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
Read Also : ക്യാൻസറിനെ തടയാൻ വെള്ളക്കടല
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടർ ജെ. റെജി, പ്രിവന്റീവ് ഓഫീസര്‍ വി.എസ്. ഷൈജു, സിവിൽ എക്‌സൈസ് ഓഫീസര്‍ കെ.കെ. രാജേഷ്, പി.ജെ. പദ്മഗിരീശൻ, പി.ടി. രാഹുൽ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments