Latest NewsNewsInternationalGulfQatar

പുതിയ ബിസിനസുകൾക്ക് താൽക്കാലിക വാണിജ്യ ലൈസൻസ്: പ്രഖ്യാപനവുമായി ഖത്തർ

ദോഹ: രാജ്യത്ത് പുതിയ ബിസിനസുകൾ ആരംഭിക്കാൻ താൽക്കാലിക വാണിജ്യ ലൈസൻസ് ലഭിക്കുമെന്ന് ഖത്തർ. സ്വകാര്യ മേഖലയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ആഭ്യന്തര മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും ചേർന്നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Read Also: സ്വർണം കടത്തിയത് മുഖ്യമന്ത്രിയാണെന്ന് ജനം വിശ്വസിക്കുന്നു: പിണറായി വിജയൻ മറുപടി പറയണമെന്ന് കെ. സുധാകരൻ

ഹോട്ടലുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വാണിജ്യ പ്രവർത്തനങ്ങൾ തുടങ്ങാൻ താൽക്കാലിക ലൈസൻസ് ലഭിക്കും. ഒരു വർഷമാണ് ലൈസൻസിന്റെ കാലാവധി. അധികൃതരുടെ അനുമതിയോടെ ലൈസൻസ് കാലാവധി നീട്ടാൻ കഴിയും. ലിമോസിൻ, ശുചീകരണം, കോൺട്രാക്ടിങ് തുടങ്ങിയ സംരംഭങ്ങൾക്ക് താൽക്കാലിക ലൈസൻസ് ലഭിക്കില്ല.

അതേസമയം, വ്യവസ്ഥകൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും. താൽക്കാലിക വാണിജ്യ ലൈസൻസിലൂടെ കമ്പനി പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയുമെങ്കിലും ഈ ലൈസൻസ് ഉപയോഗിച്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയില്ലെന്നും അധികൃതർ വിശദമാക്കുന്നു.

Read Also: സംസ്ഥാനത്ത് രണ്ടാം ദിനവും മൂവായിരത്തിന് മുകളിൽ കോവിഡ് രോഗികൾ: ടിപിആർ 16.32%

shortlink

Related Articles

Post Your Comments

Related Articles


Back to top button