എസ്സെൻ ന്യൂട്രിഷന്റെ പുതിയ ഉൽപ്പന്നം വിപണിയിൽ പുറത്തിറക്കി. എസ്സെൻ പ്ലാന്റ് പ്രോട്ടീനാണ് പുറത്തിറക്കിയത്. വെജിറ്റേറിയൻ പ്രോട്ടീനാണ് എസ്സെൻ പ്ലാന്റ് പ്രോട്ടീൻ. കൂടാതെ, കേരളത്തിൽ നിർമ്മിക്കുന്ന ഏക വെജിറ്റേറിയൻ പ്രോട്ടീൻ എന്ന പ്രത്യേകതയും ഉണ്ട്. കോഴിക്കോട് താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എസ്സൈൻ ന്യൂട്രിഷൻ സിഎംഡി ഡോ.എം അനിരുദ്ധൻ ലോഞ്ചിംഗ് നിർവഹിച്ചു.
രണ്ടു വ്യത്യസ്ത തരം ഫ്ലേവറുകളിൽ പ്ലാന്റ് പ്രോട്ടീൻ ലഭ്യമാണ്. പ്ലാന്റ് പ്രോട്ടീൻ ചോക്ലേറ്റ് ഫ്ലേവർ, അൺ-ഫ്ലേവർ പ്ലാന്റ് പ്രോട്ടീൻ എന്നിവയാണ് വ്യത്യസ്ത തരം വേരിയന്റുകൾ. ചോക്ലേറ്റ് ഫ്ലേവർ പ്രോട്ടീൻ പാലിലോ വെള്ളത്തിലോ നിശ്ചിത അളവിൽ ചേർത്ത് കഴിക്കാവുന്നതാണ്. അൺ-ഫ്ലേവർ പ്രോട്ടീൻ ദോശമാവ്, ഇഡലി മാവ് എന്നിവയിൽ നിശ്ചിത അളവിൽ ചേർത്ത് പാകം ചെയ്ത് കഴിക്കാം.
Post Your Comments