Latest NewsIndiaNews

കശ്മീരി പണ്ഡിറ്റുകൾക്കെതിരായ വിവാദ പരാമർശം: സായ് പല്ലവിക്കെതിരെ രൂക്ഷവിമർശനം

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകൾക്കെതിരെ വിവാദ പരാമർശം നടത്തിയ നടി സായ് പല്ലവിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും, പശുവിന്‍റെ പേരിലുള്ള കൊലപാതകങ്ങളും തമ്മില്‍ എന്താണ് വ്യത്യാസമെന്നായിരുന്നു സായ് പല്ലവിയുടെ പരാമർശം.

ഇതേത്തുടർന്ന് സായ് പല്ലവിയുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന് ആളുകൾ ട്വിറ്ററില്‍ ആഹ്വാനം ചെയ്തു. ഇതിനായി ട്വിറ്ററിൽ ഹാഷ് ടാഗ് ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.’കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ച കാപട്യം നിറഞ്ഞ മതേതരത്വവാദി’, ‘കയ്യില്‍ പണം വന്നപ്പോള്‍ നടി വേരുകള്‍ മറന്നു’, ‘ ജിഹാദികളെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല’ എന്നിങ്ങനെയാണ് സായ് പല്ലവിക്കെതിരായ ട്വീറ്റുകള്‍. കശ്മീരി പണ്ഡിറ്റുകളുടെ ദൈന്യ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാതെയാണ് താരം പ്രതികരിക്കുന്നതെന്നും ചിലർ പറയുന്നു.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,395 കേസുകൾ

റാണ ദഗുബട്ടി നായകനാകുന്ന ‘വിരാടപര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്, സായ് പല്ലവി വിവാദ പരാമർശം നടത്തിയത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചതും പശുവിന്‍റെ പേരിലുള്ള കൊലപാതകവും തമ്മില്‍ എന്താണ് വ്യത്യാസമെന്നും അക്രമം എന്നത് തെറ്റായ രൂപത്തിലുള്ള ആശയവിനിമയമാണെന്നും ആയിരുന്നു സായി പല്ലവിയുടെ പരാമർശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button