Latest NewsNewsIndia

മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ല: സായ് പല്ലവി

ഈ രണ്ട് സംഭവങ്ങൾക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.

ചെന്നൈ: വിവാദങ്ങൾ ഏറെ ഉടലെടുത്ത ‘കാശ്മീർ ഫയൽസ്’ ചലച്ചിത്രത്തിൽ പ്രതികരണവുമായി നടി സായി പല്ലവി. മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്ന് നടി ഒരു അഭിമുഖത്തിൽ പറഞ്ഞു. കാശ്മീർ ഫയൽസ് എന്ന സിനിമയിൽ കാശ്മീരി പണ്ഡിറ്റുമാർ കൊല്ലപ്പെട്ടതിന്റെ കാരണം കാണിക്കുന്നുണ്ടെന്നും പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലർ കൊലപ്പെടുത്തിയ സംഭവവും ഈ സിനിമയിൽ യാതൊരു വ്യത്യസവുമില്ലെന്നും നടി പറഞ്ഞു.

Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ

‘മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ല. ‘കാശ്മീർ ഫയൽസ്’ എന്ന സിനിമയിൽ കാശ്മീരി പണ്ഡിറ്റുമാർ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവർ കാണിച്ചു. നിങ്ങൾ അതിനെ മത സംഘർഷമായി കാണുന്നുവെങ്കിൽ, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലർ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങൾക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരിൽ ആരെയും വേദനിപ്പിക്കരുത്’- സായി പല്ലവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button