MalappuramKeralaNattuvarthaLatest NewsNews

പോക്സോക്കേസിൽ 19കാരന്‍ പിടിയില്‍

മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാന്‍ (19) ആണ് പിടിയിലായത്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റിൽ. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാന്‍ (19) ആണ് പിടിയിലായത്. അരീക്കോട് എസ്‌എച്ച്‌ഒ സിവി ലൈജുമോന്‍ ആണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇക്കഴിഞ്ഞ മെയ് 20നാണ് പ്രതി പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയത്. അരീക്കോട് നിന്നും പ്രതി പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി ഒതായിയില്‍ വെച്ച്‌ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Read Also : ഹജ്: തീർത്ഥാടകർക്കുള്ള പ്രതിരോധ വാക്‌സിനുകൾ സൗജന്യമെന്ന് സൗദി

എന്നാല്‍, കഴിഞ്ഞ ദിവസം പ്രതിയുടെ ഭീഷണിയില്‍ പെണ്‍കുട്ടിയുടെ മനോനില തകരാറിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇന്നലെ രാത്രിയില്‍ പ്രതിയുടെ വീട്ടില്‍ വെച്ചാണ് അറസ്‌റ്റ് ചെയ്‌തത്‌. പിടിയിലായ പ്രതിക്കെതിരെ പോക്‌സോ പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button