
നല്ല ജീവിതത്തിന് മാനസികവും ശാരീരികവുമായ ആരോഗ്യം വളരെ അത്യാവശ്യമാണ്. ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ യോഗ ഒരു പ്രധാന ഘടകമാണ്. യോഗ ചെയ്യുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും. യോഗയുടെ പ്രധാനപ്പെട്ട അഞ്ച് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ശരീരത്തിന്റെ ബാലൻസും ബലവും വഴക്കവും ശക്തിപ്പെടുത്തുന്നു
യോഗ ചെയ്യുന്നത് ശരീരത്തിന്റെ ബാലൻസും ബലവും വഴക്കവും ശക്തിപ്പെടുത്താൻ സഹായിക്കും. യോഗയുടെ ആരോഗ്യ ഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണിത്. യോഗ ചെയ്യുന്നത് ശരീരത്തിന്റെ ഇറുകിയ ഭാഗങ്ങൾ ഇളകാൻ സഹായിക്കുന്നു. ശരീരത്തിന് മികച്ച പോസ്ചർ നൽകുന്നതിനും ശരീരത്തിന്റെ വഴക്കം വർദ്ധിപ്പിക്കുന്നതിനും യോഗ ചെയ്യുന്നത് നല്ലതാണ്. ദീർഘകാലം യോഗ ചെയ്യുന്നതിലൂടെ ആരോഗ്യവും വർദ്ധിക്കും.
2. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
യോഗ ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. യോഗ പതിവാക്കിയാൽ ശരീരത്തിന്റെ വീക്കം കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം, അമിത ഭാരം എന്നിവ കുറച്ച് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനും യോഗ സഹായിക്കും.
3. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു
യോഗ പതിവായി ചെയ്യുന്നതിലൂടെ വിഷാദരോഗ ലക്ഷണങ്ങൾ ഗണ്യമായി കുറയും. യോഗ ചെയ്യുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടും. യോഗ ഏകാഗ്രതയും ഉത്സാഹവും വർദ്ധിപ്പിക്കുകയും മനസ്സിലുണ്ടാകുന്ന നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കുകയും ചെയ്യും.
4. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും
പതിവായി യോഗ ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. യോഗ ശീലമാക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
5. ശരീരഭാരം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കാനും യോഗ സഹായിക്കും. സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന് ആവശ്യമുള്ള റിലാക്‌സേഷൻ നൽകുന്നു. ഇത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും സമ്മർദ്ദങ്ങളിൽ നിന്ന് അകറ്റി നിർത്തും.
Read Also: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കും
Post Your Comments