കൊച്ചി: സ്വപ്നാ സുരേഷ് തന്റെ സുരക്ഷയ്ക്കായി ബോഡി ഗാര്‍ഡുകളെ നിയമിച്ചതിന് പിന്നില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അടുപ്പമുള്ള പരിവാര്‍ നേതാവിന്റെ ഇടപെടലെന്ന് സൂചന. സ്വപ്നാ സുരേഷിന്റെ മൊഴിയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ കോളിളക്കവുമെല്ലാം കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ്.
സ്വപ്നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കേന്ദ്രം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പരിവാര്‍ ബന്ധമുള്ള വിശ്വസ്തനെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിയോഗിച്ചതും നിര്‍ണായകമായ നീക്കങ്ങള്‍ക്ക് വേണ്ടിയാണ്. സ്വപ്നാ സുരേഷിനെതിരായ പുതിയ കേസ് റദ്ദാക്കാനുള്ള അപേക്ഷ ഹൈക്കോടതി നിരസിച്ചാല്‍ അപ്പീലുമായി സുപ്രീംകോടതിയിലും എത്തും.
അതേസമയം, ഇഡിയും സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി പരിശോധിക്കുന്നുണ്ട്. മൊഴിയില്‍ ആരോപണ നിഴലില്‍ നില്‍ക്കുന്നവരെ എല്ലാം ചോദ്യം ചെയ്യും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
Post Your Comments