ThiruvananthapuramKeralaNattuvarthaLatest NewsNews

ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര: ലൈസൻസ് മരവിപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങൾക്ക് പോലും കനത്ത ശിക്ഷ നൽകാനാണ് അധികൃതരുടെ തീരുമാനം.

ഇരുചക്ര വാഹനങ്ങളില്‍ ഹെൽമെറ്റ് ഇല്ലാത്ത യാത്ര ഉൾപ്പടെയുള്ള കുറ്റങ്ങൾ ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. ഇതുസംബന്ധിച്ച നിർദ്ദേശം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്‍റ് ജോയിന്‍റ് ആർ.ടി.ഒയ്ക്ക് നൽകി.

രാഹുൽ ഗാന്ധിയെ ബുധനാഴ്ചയും ചോദ്യം ചെയ്യും: രണ്ടാം ദിനം ചോദ്യം ചെയ്തത് പത്ത് മണിക്കൂര്‍

ഇരുചക്ര വാഹനങ്ങളില്‍ മൂന്നുപേര്‍ സഞ്ചരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിത വേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോവുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, മദ്യപിച്ചുള്ള ഡ്രൈവിങ് തുടങ്ങിയവയ്‌ക്ക് ആദ്യതവണ പിഴ ഈടാക്കുകയും തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കുകയും ചെയ്യാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വാഹന പരിശോധനകളും നടപടികളും ശക്തമാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button