Latest NewsIndiaNews

രാഹുൽ ഗാന്ധിയെ ബുധനാഴ്ചയും ചോദ്യം ചെയ്യും: രണ്ടാം ദിനം ചോദ്യം ചെയ്തത് പത്ത് മണിക്കൂര്‍

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നാഷനൽ ഹെറൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ തുടർച്ചയായ രണ്ടാം ദിവസവും പത്ത് മണിക്കൂർ ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിനായി ബുധനാഴ്ചയും ഹാജരാകാൻ രാഹുൽ ഗാന്ധിയോട് ഇഡി നിർദ്ദേശം നൽകി. തിങ്കളാഴ്ചയും 10 മണിക്കൂറിലേറെ സമയം ഇഡി ഉദ്യോഗസ്ഥർ രാഹുലിനെ ചോദ്യം ചെയ്തിരുന്നു.

ചൊവ്വാഴ്ച തുടർച്ചയായി നാലു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വൈകിട്ട് 3.30ന് രാഹുൽ വീട്ടിലേക്കു മടങ്ങിയിരുന്നു. ഒരു മണിക്കൂറിനുശേഷം 4.30ന് രാഹുൽ ചോദ്യം ചെയ്യലിനായി തിരിച്ചെത്തി. നാഷനൽ ഹെറൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിൽ ചുമത്തിയ കള്ളപ്പണക്കേസിലാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button