മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കാറില്‍നിന്ന് മകനും മന്ത്രിയുമായ ആദിത്യ താക്കറെയോട് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ സുരക്ഷ ജീവനക്കാര്‍. മുംബൈയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനുള്ള വിഐപികളുടെ പട്ടികയില്‍ ആദിത്യയുടെ പേരില്ലായിരുന്നെന്നും അതിനാലാണ് ഇറങ്ങാന്‍ ആവശ്യപ്പെട്ടതെന്നും സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അറിയിച്ചു.
Read Also: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നാളെ 3 മണിയ്ക്ക്: വേഗത്തിൽ ഫലം അറിയാം, വിശദവിവരങ്ങൾ
സുരക്ഷ ഉദ്യോഗസ്ഥരുടെ നടപടി ഉദ്ധവിനെ അസ്വസ്ഥനാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ, അദ്ദേഹം വിഷയത്തില്‍ ഇടപെട്ടു. ആദിത്യ തന്റെ മകന്‍ മാത്രമല്ലെന്നും സംസ്ഥാനത്തെ മന്ത്രി കൂടിയാണെന്നും പ്രോട്ടോകോള്‍ പ്രകാരം അദ്ദേഹത്തിന് പ്രധാനമന്ത്രിയെ സ്വീകരിക്കാമെന്നും സുരക്ഷ ജീവനക്കാരെ അറിയിച്ചു.
തുടര്‍ന്നാണ്, ആദിത്യ താക്കറെയെ അകത്തേക്ക് കടത്തിവിട്ടത്. വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെത്തിയത്.
Post Your Comments