ന്യൂഡൽഹി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് പകല്‍പോലെ വ്യക്തമാണെന്ന് യെച്ചൂരി. അതേസമയം, കറുപ്പ് വസ്ത്രമോ മാസ്കോ ധരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിർദ്ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: പതിനഞ്ചിലധികം റോഡുകളുടെ വേഗപരിധിയിൽ മാറ്റം പ്രഖ്യാപിച്ച് യുഎഇ
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ പിണറായി യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പേടിത്തൊണ്ടന്‍ ആണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ ഹൊറര്‍ സിനിമ കാണിക്കണമെന്നും പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments