Latest NewsKeralaNews

കേന്ദ്രാനുമതി ലഭിക്കാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കെ റെയില്‍ സാദ്ധ്യത മങ്ങുന്നു, കേന്ദ്രാനുമതി ലഭിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന്റെ സാദ്ധ്യത മങ്ങുന്നു. കേന്ദ്രാനുമതി ലഭിക്കാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നിശബ്ദരാകരുതെന്നും പ്രതിപക്ഷ സമരം, വികസനം അട്ടിമറിക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Read Also:ആരോഗ്യകരമായ മനസിന്റെയും ശരീരത്തിന്റെയും സംയോജനം: യോഗയുടെ പിന്നിലെ ശാസ്ത്രം

പ്രതിപക്ഷ ഉദ്ദേശ്യം തുറന്നു കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ വികസന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചിരുന്ന മുഖ്യമന്ത്രി ഇത് ആദ്യമായാണ് പദ്ധതിയ്ക്കെതിരെ പരസ്യമായി പ്രസ്താവന നടത്തുന്നത്. തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാകാം മുഖ്യമന്ത്രി നിലപാട് തിരുത്തുന്നതിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button