ജിയോഫോണിന്റെ താരിഫുകൾ കുത്തനെ വർദ്ധിപ്പിച്ച് റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, താരിഫുകളിൽ 20 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. താരിഫ് വർദ്ധനവ് 10 കോടി ഉപയോക്തക്കളെയാണ് ബാധിക്കുന്നത്. നിലവിൽ, ജിയോയ്ക്ക് 40 കോടി ഉപയോക്താക്കളാണ് ഉള്ളത്. ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ.
28 ദിവസം വാലിഡിറ്റി ഉള്ള പ്ലാനുകൾക്ക് 186 രൂപയാണ് പുതുക്കിയ നിരക്ക്. മുൻപ് 155 രൂപയായിരുന്നു. പുതുക്കിയ നിരക്കുകൾ പ്രകാരം, 28 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 2 ജിബി ഡാറ്റയുമുള്ള 185 രൂപ പ്ലാനിന് ഇനി മുതൽ 222 രൂപ നൽകേണ്ടിവരും. 336 ദിവസം വാലിഡിറ്റിയുള്ള 749 രൂപയുടെ പ്ലാനിന് 20 ശതമാനമാണ് വർദ്ധനവ്. ഇതോടെ, ഈ പ്ലാനുകൾക്ക് 899 രൂപ ചിലവാകും.
Also Read: മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം, സുരക്ഷ ശരിയായ തീരുമാനം: കോടിയേരി
Post Your Comments