ദോഹ: ലോകകപ്പിനെത്തുന്ന സന്ദർശകരെ സുരക്ഷിതമാക്കാനുള്ള നടപടികൾ ആരംഭിച്ച് ഖത്തർ. യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷണ നടപടികൾ ഹമദ് രാജ്യാന്തര വിമാനത്താവളം ആരംഭിച്ചു. തിങ്കളാഴ്ച്ച ആരംഭിച്ച പരീക്ഷണ നടപടികൾ ചൊവ്വാഴ്ച്ച സമാപിച്ചു. ഇതേ തുടർന്ന് അറൈവൽ, ഡിപ്പാർച്ചർ ഗേറ്റുകൾക്ക് മുൻപിൽ ട്രയൽ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.
Read Also: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നാളെ 3 മണിയ്ക്ക്: വേഗത്തിൽ ഫലം അറിയാം, വിശദവിവരങ്ങൾ
ഉച്ചയ്ക്ക് 3.00 മുതൽ വൈകിട്ട് 6.00 വരെയാണ് ട്രയൽ നടക്കുന്നത്. ഈ സമയങ്ങളിൽ ഹ്രസ്വകാല പാർക്കിങ്ങിൽ യാത്രക്കാരുമായെത്തുന്ന വാഹനങ്ങൾക്ക് 2 മണിക്കൂർ സൗജന്യ പാർക്കിങ് അനുവദിക്കും.
ട്രയൽ സമയങ്ങളിൽ ലിമോസിനുകൾ, മൗസലാത്തിന്റെ കർവ ടാക്സികൾ, ഖത്തർ എയർവേയ്സിന്റെ ഫസ്റ്റ്, ബിസിനസ് ക്ലാസ് യാത്രക്കാരുമായെത്തുന്ന അംഗീകൃത വാഹനങ്ങൾക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.
Post Your Comments