ലഡാക്: കാര്‍ഗില്‍ മേഖലയില്‍ മതമൗലികവാദികളുമായി സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത്, ബുദ്ധ സന്യാസി സമൂഹം കാര്‍ഗിലിലും ലേയിലും നടത്തിക്കൊണ്ടിരുന്ന ശാന്തി യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രയ്ക്ക് ശക്തമായ സുരക്ഷ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
കാര്‍ഗിലില്‍ അനുവദിച്ചു കിട്ടിയ സ്ഥലത്ത് ബുദ്ധവിഹാരം നിര്‍മ്മിക്കാനുള്ള തറക്കല്ലിടല്‍ ചടങ്ങിന് മുന്നോടിയായാണ് ആത്മീയ യാത്ര നടക്കുന്നത്. 8-ാം ആത്മീയ നേതാവായ ചോസ്‌കിയോംഗ് പാഗ്ല റിംപോച്ചെയുടെ നേതൃത്വത്തിലാണ് യാത്ര മാര്‍ച്ച് 31ന് ലേ യില്‍ നിന്നും ആരംഭിച്ചത്.
എന്നാല്‍, ഇതിനെതിരെ കാര്‍ഗില്‍ മേഖലയില്‍ ഭൂരിപക്ഷമുള്ള ഷിയാ മുസ്ലിം സമൂഹം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ബുദ്ധവിഹാരം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ ദിവസമാണ് മതമൗലികവാദ സംഘടനകള്‍ തെരുവിലിറങ്ങിയത്.
Post Your Comments