സീരിസ് സിനിമകള്‍ അപൂര്‍വമായിരുന്ന മലയാള സിനിമയില്‍ ഒരു സിനിമയുടെ അഞ്ചാം ഭാഗം വരെ പുറത്തിറങ്ങി. എസ്.എൻ സ്വാമിയുടെ സി.ബി.ഐ ആണ് ആ നേട്ടം കൈവരിച്ചിരിക്കുന്നത്. വമ്പൻ ഫാൻസുള്ള സി.ബി.ഐ ചിത്രങ്ങളുടെ പ്രഭ കെടുത്തുന്നതായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ അഞ്ചാം ഭാഗമായ സി.ബി.ഐ 5 ദി ബ്രെയ്ന്‍. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
‘സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല. ഒരു തരി വെറുപ്പ് മതി ഒരു മലയോളം സ്നേഹം ഇല്ലാതാക്കാന്‍. പ്രകൃതിക്ക് ഒരു നിയമമുണ്ട്, ഈശ്വരന് ഒരു നിശ്ചയമുണ്ട്, ഒരു കൊലപാതകം ചെയ്താല്‍ ഒരു കടുകുമണിയോളം തെളിവ് ബാക്കിവെച്ചേ മതിയാകൂ. വരും തലമുറയ്ക്കുള്ള സന്ദേശവുമായെത്തിയ സേതുരാമയ്യര്‍ക്ക് വന്‍ സ്വീകരണം,’ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍. ‘ഇത് ബുദ്ധിയുള്ള സിനിമ, ബുദ്ധി ഉപയോഗിച്ച് കാണേണ്ട സിനിമ! കുട്ടികളെ കാണിക്കുക, കുടുംബത്തോടൊപ്പം കാണുക’ എന്ന് മറ്റൊരു പോസ്റ്ററിൽ കുറിക്കുന്നുണ്ട്.
Also Read:കുത്തനെ ഇടിഞ്ഞ് സ്റ്റീൽ വില
ഈ 2022 ൽ ഇത്തരമൊരു പോസ്റ്റർ അടിച്ചിറക്കിയവരെ പറഞ്ഞാൽ മതിയെന്നാണ് ട്രോളുകൾ നിറയുന്നത്. വൈകീട്ട് സംപ്രേഷണം ചെയ്യുന്ന സീരിയലുകളുടെ പരസ്യം പോലുണ്ടെന്നാണ് മറ്റുചിലർ പറയുന്നത്. ചിത്രത്തിന്റെ കഥയുമായി ഒരു ബന്ധവുമില്ലാത്ത വാചകങ്ങളാണ് പോസ്റ്ററില്‍ ഉപയോഗിച്ചത് എന്നും വിമര്‍ശനമുണ്ട്. മെയ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയേറ്ററിൽ ചിത്രത്തിന് ലഭിച്ചത്. എന്നാൽ, ഒടിടിയിലെത്തിയതോടെ ചിത്രത്തിന് നേരെ ട്രോളുകളും വരുന്നുണ്ട്. സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയ സൗബിൻ ഷാഹിർ, സിബിഐ 5ലെ മിസ്കാസ്റ്റ് ആണെന്നാണ് ട്രോളന്മാരുടെ പക്ഷം. പറയുന്ന ഡയലോഗുകൾ വ്യക്തമല്ല, കഥാപാത്രത്തിന് അനുയോജ്യമായ ഒന്നും തന്നെ സൗബിനിൽ നിന്ന് ഉണ്ടാകുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.
Post Your Comments