നേയ്പീഡോ: റോഹിങ്ക്യന്‍ വംശഹത്യക്ക് നേതൃത്വം നല്‍കിയ ബുദ്ധ സന്യാസിയെ മ്യാന്‍മര്‍ പട്ടാള ഭരണകൂടം ജയില്‍ മോചിതനാക്കി. നിരവധി പേരെ കൊല്ലാന്‍ മുന്നില്‍ നിന്ന വ്രദ്ധു സന്യാസിയെയാണ് സൈന്യം വെറുതെവിട്ടത്. സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട ഓങ് സാങ് സൂചിയുടെ ഭരണകാലത്ത് ഇയാളെ പിടികൂടി ജയിലിലടച്ചതായിരുന്നു.
നേരത്തെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇയാളെ പലതവണ ഭരണകൂടം പിടികൂടി ജയിലിലടച്ചു. 969 ഗ്രൂപ് എന്നറിയപ്പെടുന്ന ഈ സംഘത്തിന്‍റെ ലക്ഷ്യം റോഹിങ്ക്യന്‍ അടക്കമുള്ള മുസ്ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കലായിരുന്നു. 2003ല്‍ ജയിലിലടക്കപ്പെട്ട ഇയാളെ 2010ല്‍ വിട്ടയച്ചു. പുറത്തിറങ്ങി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാഖൈനില്‍ ബുദ്ധ-മുസ്ലിം ലഹളക്ക് വളമിട്ട് റോഹിങ്ക്യന്‍ വംശഹത്യക്ക് തുടക്കമിട്ടത്. 2018ല്‍ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധമ്യങ്ങള്‍ ഇയാളുടെ അക്കൗണ്ട് തടയുകയും ചെയ്തിരുന്നു.
Post Your Comments