മക്ക: ഹജ് തീർത്ഥാടനത്തിന് അപേക്ഷ നൽകിയ ആഭ്യന്തര തീർത്ഥാടകരുടെ നറുക്കെടുപ്പ് ജൂൺ 15 ന് നടക്കും. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ് രജിസ്ട്രേഷൻ അവസാനിച്ചതായും നാല് ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തതായും മന്ത്രാലയം അറിയിച്ചു.
ഓൺലൈൻ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒന്നര ലക്ഷം പേർക്കാണ് അവസരം ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ മൊബൈൽ നമ്പറുകളിലേക്ക് വിവരം മെസേജ് വഴി അറിയിക്കും. തിരഞ്ഞെടുത്ത പാക്കേജുകളുടെ ഫീസ് അടക്കാൻ 48 മണിക്കൂർ സമയമാണ് അനുവദിക്കുക. ഫീസ് അടച്ച ശേഷം ഹജ് പെർമിറ്റ് ലഭിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Post Your Comments