തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെ, സംസ്ഥാനത്ത് പലയിടത്തും സംഘർഷം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി. കെ.പി.സി.സി ആസ്ഥാനത്തിന് നേരെ കല്ലേറുണ്ടായി. ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ തകർത്തു. ആക്രമണത്തിന് പിന്നിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ഇന്ദിരാ ഭവനിൽ ഗേറ്റ് കടന്ന ഒരു സംഘം ആളുകൾ പട്ടിക കൊണ്ട് കാറിന് അടിച്ചുവെന്നും ചില്ല് തകർക്കാൻ ശ്രമിച്ചുവെന്നും എ.കെ. ആന്റണി പറഞ്ഞു. ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രിയ്ക്കും സി.പി.എം സംസ്ഥാന സെക്രട്ടറിയ്ക്കും എന്താണ് പറയാനുള്ളതെന്നും എ.കെ. ആന്റണി ചോദിച്ചു.
ഓണ്‍ലൈന്‍ ഗെയിമിംഗ്, ഫാന്റസി സ്‌പോര്‍ട്‌സ് തുടങ്ങിയവയുടെ പരസ്യങ്ങള്‍ നിരോധിച്ച് കേന്ദ്രം
പത്തനംതിട്ടയിലും അടൂരിലും സംഘർഷമുണ്ടായി. പത്തനംതിട്ടയിലെ കോൺഗ്രസ് ഓഫീസിന് നേരെയും അടൂരിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയ്ക്ക് നേരെയുമാണ് ആക്രമണം ഉണ്ടായത്. ചവറ പന്മനയിൽ കോൺഗ്രസ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇക്ബാല്‍ പറയന്റയ്യത്തിന്റെ തലക്ക് പരുക്കേറ്റു.
നീലേശ്വരത്ത് കോൺഗ്രസ് മണ്ഡലം ഓഫീസ് അടിച്ചു തകർത്തു. ഇരട്ടിയിൽ യൂത്ത് കോൺഗ്രസ്- ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലും ചവറ പന്മനയിൽ കോൺഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലും ഏറ്റുമുട്ടി. തലശ്ശേരിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഇടുക്കിയിൽ ഡി.സി.സി പ്രസിഡന്റിന്റെ വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.
Post Your Comments