പാലക്കാട്: വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം. കൊടുമ്പില്‍ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം.
Read Also: ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവരാണോ? ഈ അപ്ഡേറ്റ് തീർച്ചയായും അറിയുക
പ്രതി ഷാജഹാനെ കണ്ടെത്താന്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതി സംസ്ഥാനം വിട്ടതായാണ് സംശയം.
സംഭവത്തിന് പിന്നാലെ, ഒളിവില്‍ പോയ ഷാജഹാന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അയല്‍വാസിയായ വീട്ടമ്മയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് കേസ്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ പോലീസ് കേസെടുത്തിരുന്നു. ഷാജഹാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
Post Your Comments