തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ കറുത്ത മാസ്‌കും വസ്ത്രവും വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധവുമായി മഹിളാ മോര്‍ച്ചയും രംഗത്ത് എത്തി. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചത് പോലീസുമായുള്ള സംഘര്‍ഷത്തിന് വഴിവെച്ചു.
Read Also:‘വിക്രം സിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നു’: ലോകേഷ് കനകരാജിനെതിരെ യുവനടി
പ്രതിഷേധ സമരം ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ ജയാ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
അതിനിടെ, കറുത്ത വസ്ത്രത്തിന് വിലക്കില്ലെന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. കറുത്ത വസ്ത്രവും കറുത്ത മാസ്‌കും വിലക്കിയിട്ടില്ലെന്നും, കേരളത്തില്‍ ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നടപടി ഉണ്ടാകില്ലെന്നും ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി.
പൗരാവകാശം തടയുന്ന നടപടികള്‍ ഒന്നും ഉണ്ടാകില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യാജപ്രചാരണങ്ങളാണ് നടക്കുന്നത്. ആരേയും വഴി തടയുന്നതുമില്ല. വഴി തടയുകയാണെന്ന് ചിലര്‍ വ്യാജപ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Post Your Comments