Latest NewsKerala

‘ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഞങ്ങളാണ് പ്രതിപക്ഷം, ഞങ്ങൾ അക്രമം കാണിക്കില്ലെന്ന് എല്ലാവർക്കുമറിയാം’: ഇപി ജയരാജൻ

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന് ഏർപ്പെടുത്തിയ അതീവസുരക്ഷയ്ക്കും ഗതാഗത തടസ്സത്തിനും ന്യായീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രിക്കു സുരക്ഷയൊന്നും വേണ്ടേ എന്നായിരുന്നു ജയരാജന്റെ ചോദ്യം.

‘ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഞങ്ങളാണു പ്രതിപക്ഷം. ഞങ്ങൾ അക്രമം കാണിക്കില്ലെന്ന് എല്ലാവർക്കുമറിയാം. ഉമ്മൻ ചാണ്ടിക്കുമറിയാം. ഇവിടെ വടിയും കത്തിയും വാളുമായി നടക്കുകയല്ലേ സംഘപരിവാർ യുഡിഎഫിനൊപ്പം? അപ്പോ ഒരു സുരക്ഷയും വേണ്ടെന്നാണോ?’ – ജയരാജൻ ചോദിച്ചു.

എന്നാൽ, ‘കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ കാട്ടിക്കൂട്ടിയത് കേരളത്തിനാകെ അപമാനകരമായ കാര്യങ്ങളാണെന്ന് ജയരാജൻ പോലും മനഃപൂർവ്വം മറന്നു’ എന്നാണു കോൺഗ്രസിന്റെ പക്ഷം. തിരുവനന്തപുരം മൊത്തം വളഞ്ഞിരുന്ന് സമരം നടത്തിയത് ആരും മറന്നിട്ടില്ലെന്നും ഇവർ ആരോപിച്ചു.

അതിനിടെ, മാസ്ക് അഴിപ്പിക്കലിനെ എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ ന്യായീകരിക്കുകയും ചെയ്തു. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം എന്നായിരുന്നു എൽഡിഎഫ് കണ്‍വീനറുടെ ചോദ്യം. അക്രമമാണോ ജനാധിപത്യമെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button