News

പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി സൗദി അറേബ്യ

ജിദ്ദ: രാജ്യത്ത് പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്ക, മദീന, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നീ പ്രദേശങ്ങളിൽ തിങ്കൾ മുതൽ വ്യാഴാഴ്ച വരെ പൊടിക്കാറ്റ് വീശുമെന്നാണ് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. യാമ്പു, റാബഗ്, ജിദ്ദ, അലൈത്ത്, ഖുൻഫുദ തീരപ്രദേശങ്ങളിലെ ഹൈവേകൾ എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Read Also: ‘മോദിയ്ക്ക് എന്ത് പേടിയാണ്? ആരെയാണ് പേടിക്കുന്നത്, പ്രതികരിക്കുന്നവരെ പിടിച്ച് അകത്തിടുന്നു’: ഷമ മുഹമ്മദ്

പൊടിക്കാറ്റുള്ള സമയങ്ങളിൽ അലർജി രോഗികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം.അതേസമയം, ഉയർന്ന പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് ഇടിമിന്നലുണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Read Also: ഓൺലൈനിൽ വ്യാജപരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button