Latest NewsKeralaNews

വീട്ടിൽനിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്തു: നാല് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കേസിൽ പ്രതിയായ റയിൽവെ ജീവനക്കാരൻ മൗലാലി ഹബീബുൽ ഷെയ്ക്കിനെ ഗോവയിൽനിന്ന് പിടികൂടിയതിന് പിന്നാലെയാണ് മറ്റു പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽനിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ നാല് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ അഞ്ചിന് ഉച്ചക്ക് ആലുവ ബാങ്ക് കവലയിൽ മഹാരാഷ്ട്രക്കാരനായ സ്വർണ പണിക്കാരൻ സഞ്ജയുടെ വീട്ടിൽ നിന്നാണ് അഞ്ചംഗ സംഘം 50 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്നത്.

Read Also:  ശബ്ദരേഖയുള്ള ഫോൺ ഓഫീസിലില്ലെന്ന് സ്വപ്ന, ഫോൺ കൊണ്ടുവരാൻ ആള് പോയിട്ടുണ്ട് : സ്വപ്ന സുരേഷ്

കേസിൽ പ്രതിയായ റയിൽവെ ജീവനക്കാരൻ മൗലാലി ഹബീബുൽ ഷെയ്ക്കിനെ ഗോവയിൽനിന്ന് പിടികൂടിയതിന് പിന്നാലെയാണ് മറ്റു പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ സ്വദേശികളായ പി.കെ ഹാരിസ്, അബ്ദുൾ ഹമീദ്, ബി.കെ അബൂട്ടി ,ഗോവ ഗുരുദ്വാര സ്വദേശി ഡേവിഡ് ഡയസ് എന്നിവർക്കായാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button