KeralaNattuvarthaLatest NewsNews

‘തൊഴിലാളികളെ തൊട്ടു പോകരുത്’, കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളിൽ ഇനി കർശന നടപടി

തിരുവനന്തപുരം: ജീവനക്കാർക്കെതിരായ അതിക്രമങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി. വ്യാപകമായ പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് കെ.എസ്.ആർ.ടി.സി എത്തിയത്.

Also Read:ടെലഗ്രാം: പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാൻ ഉടനെത്തും

സർവ്വീസ് നടത്തുന്നതിനിടയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തുകയും, തൊഴിലാളികളെ ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. സ്റ്റോപ്പുകളിൽ നിർത്താത്തതിനെ തുടർന്നും മറ്റും തൊഴിലാളികളുമായി യാത്രക്കാരും മറ്റുള്ളവരും പ്രശ്നങ്ങൾ സ്ഥിരമാണ്. എന്നാൽ, ഇവ ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സിയുടെ നടപടി.

അക്രമങ്ങളില്‍ പോലീസിനെ കൊണ്ട് കേസെടുപ്പിച്ച്‌ നിയമനടപടി സ്വീകരിക്കണമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ ഉത്തരവിറക്കി. ഈ മാസം മാത്രം നാലു അക്രമങ്ങളാണ് ജീവനക്കാര്‍ക്കെതിരെ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറുടെ മൂക്കിന്‍റെ പാലം ഇടിക്കട്ട കൊണ്ട് ഇടിച്ചു തകര്‍ത്തതടക്കം എടുത്തു പറഞ്ഞായിരുന്നു സി.എം.ഡി ബിജു പ്രഭാകര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button