ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് പാർട്ടി അറിയിച്ചു. ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ഡോക്‌ടർമാരുടെ അതീവ നിരീക്ഷണത്തിലാണെന്നും പാർട്ടി അറിയിച്ചു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
‘കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കൊവിഡ് സംബന്ധമായ പ്രശ്നങ്ങൾ കാരണം ഇന്ന് ഗംഗാറാം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അവർ സുഖമായിരിക്കുന്നു, നിരീക്ഷണത്തിനായി ആശുപത്രിയിൽ തന്നെ തുടരും’, പാർട്ടി വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു.
ദിവസങ്ങൾക്ക് മുൻപ് നാഷ്ണൽ ഹെറാൾസ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് നോട്ടീസയച്ചിരുന്നു. ജൂൺ 8ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസ്. പിന്നീട് ഈ മാസം 23ന് മൊഴിയെടുക്കാൻ ഹാജരായാൽ മതിയെന്ന് വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. 2012ലെ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചത്.
Post Your Comments