ദോഹ: കനത്ത ചൂടിൽ വെന്തുരുകി ഖത്തർ. രാജ്യത്ത് താപനില ക്രമാതീതമായി ഉയരുകയാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. 49 ഡിഗ്രി സെൽഷ്യസ് വരെ താപനില രാജ്യത്ത് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. രണ്ടാഴ്ചക്കുള്ളിലാണ് താപനിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read Also: കരിങ്കൊടി കാണിച്ച അഭിഭാഷകനെ പൊലീസ് സ്റ്റേഷനിൽ അടിവസ്ത്രത്തിൽ നിർത്തി: വി.ഡി സതീശൻ
മിസൈഈദിലാണ് ഉയർന്ന താപനിലയായ 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. മുസൈമീർ, ഖത്തർ യൂണിവേഴ്‌സിറ്റി, ദേഹ വിമാനത്താവളം എന്നിവിടങ്ങളിലും 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. അബൂ സംറ, ദുഖാൻ, ഷെഹാനിയ, റുവെസ് മേഖലകളിൽ 26 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് ആരോഗ്യ വിദഗ്ധർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
20 മുതൽ 30 മിനിറ്റിൽ രണ്ടു കപ്പ് വീതമെങ്കിലും വെള്ളം കുടിക്കാനും ക്ഷീണമോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ വിശ്രമിക്കാനും ശരീരത്തിൽ സൂര്യാഘാതമേൽക്കാതിരിക്കാനുള്ള വസ്ത്രധാരണം പിന്തുടരാനും മന്ത്രാലയം നിർദ്ദേശം നൽകി.
Read Also: ‘നാളേം മറ്റന്നാളുമൊക്കെ മുഖ്യമന്ത്രി എറണാകുളത്തുണ്ട്, വേറെ വഴിയില്ല’: അഭിഭാഷകന്റെ പോസ്റ്റ് വൈറൽ
Post Your Comments