ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിൽ നിന്ന് ആമസോൺ പിന്മാറി. 2023- 27 കാലയളവിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള ശ്രമമാണ് ആമസോൺ ഉപേക്ഷിച്ചത്. കൂടാതെ, യൂട്യൂബിനായി ബിഡ് ഫോം വാങ്ങിയ ഗൂഗിളും അപേക്ഷ സമർപ്പിച്ചിട്ടില്ല.
ഐപിഎൽ മത്സരങ്ങളിൽ ഡിജിറ്റൽ സംപ്രേഷണം മാത്രം ലഭിക്കുന്നത് കാര്യമായ നേട്ടം ഉണ്ടാകുന്നില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ആമസോൺ പിന്മാറിയതോടെ, ഡിസ്നിയുടെ സ്റ്റാർ നെറ്റ്‌വർക്ക്, റിലയൻസ് വിയാകോം, സ്പോർട്സ് 18, സോണി നെറ്റ്‌വർക്ക്, ടൈംസ് ഇന്റർനെറ്റ്, ഫൺ ഏഷ്യ തുടങ്ങിയ കമ്പനികളാണ് സംപ്രേക്ഷണാവകാശത്തിനായുള്ള ലേലത്തിൽ പങ്കെടുക്കുന്നത്. അമേരിക്കൻ കമ്പനിയായ ഫൺ ഏഷ്യ ഇന്ത്യക്ക് പുറത്തുള്ള സംപ്രേഷണാവകാശം നേടാനാണ് ശ്രമിക്കുന്നത്.
Also Read: സ്വന്തം സുരക്ഷ വര്‍ദ്ധിപ്പിച്ച് നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്
Post Your Comments