ദേശീയ റേസിംഗ് ചാമ്പ്യൻഷിപ്പ് ടീമിനെ പ്രഖ്യാപിച്ച് ഹോണ്ട. ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിനും ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിനുമുള്ള ടീമിനെയാണ് ഹോണ്ട റേസിംഗ് ഇന്ത്യ പ്രഖ്യാപിച്ചത്. കോയമ്പത്തൂരിലെ കാരി മോട്ടോർ സ്പീഡ് വേയിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പ് അഞ്ചു റൗണ്ടുകളുള്ള സീസണുകളാണ്. ഈ സീസണുകളിൽ പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തിൽ ഹോണ്ടയെ പ്രതിനിധീകരിക്കുന്നത് മൂന്നു പേരാണ്. രാജീവ് സേതു, സെന്തിൽ കുമാർ, അഭിഷേക് വസുദേവ് എന്നിവർ ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിനുള്ള ടീമിനെ പ്രതിനിധീകരിക്കും.
Also Read: പൊള്ളലേറ്റാൽ ഉടൻ ചെയ്യേണ്ടത്
Post Your Comments