കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വ്യാജ ആരോപണവുമായി സിലോൺ വൈദ്യുത ബോർഡ് ചെയർമാൻ. ശ്രീലങ്കയിലെ കാറ്റാടി വൈദ്യുതി നിലയത്തിനുള്ള കരാർ ഗൗതം അദാനിക്ക് നൽകണമെന്ന് മോദി പ്രസിഡന്റ് ഗൊതബായ രജപക്സെയെ നിർബന്ധിച്ചുവെന്നായിരുന്നു ഇദ്ദേഹം പാർലമെന്റിൽ ചോദ്യോത്തര വേളയിൽ ആരോപിച്ചത്. ഈ വിവരം തന്നോട് പറഞ്ഞത് പ്രസിഡന്റ് ഗൊതബായ രജപക്സെ ആണെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, ഇതിനെതിരെ പ്രസിഡന്റ് തന്നെ നേരിട്ട് എത്തിയതോടെ വൈകാരിക പശ്ചാത്തലത്തിൽ പറഞ്ഞ ഒരു കളളമായിരുന്നു അതെന്ന് പറഞ്ഞ് ഫെർഡിനാൻഡോ പ്രസ്താവന പിൻവലിക്കുകയായിരുന്നു. ഏതെങ്കിലും പ്രത്യേക വ്യക്തിക്ക് ഇത്തരമൊരു പദ്ധതി നൽകാൻ താൻ അംഗീകാരം നൽകിയിട്ടില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കിയതോടെ വ്യാജ ആരോപണം പൊളിയുകയും ചെയ്തു.
എന്നാൽ, ഇത് വലിയ വാർത്തയാക്കി മോദി വിരുദ്ധ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുകയും ചെയ്തു. ദി വയർ, ദ ന്യൂസ് മിനുട്ട് തുടങ്ങിയ ന്യൂസ് പോർട്ടലുകൾ വലിയ പ്രാധാന്യത്തോടെ വാർത്ത റിപ്പോർട്ട് ചെയ്‌തെങ്കിലും പ്രസിഡന്റ് കർശന നിലപാടുമായി രംഗത്തെത്തിയതോടെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി ആരോപണം മാറുകയും ചെയ്തു.
Post Your Comments