രാജ്യത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പരസ്യങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ലഹരി വസ്തുക്കൾ, വിവിധ തരം പാനീയങ്ങൾ എന്നിവയുടെ പരസ്യങ്ങൾക്ക് സമ്പൂർണ നിയന്ത്രണമേർപ്പെടുത്താനാണ് സാധ്യത.
കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന പരസ്യങ്ങൾക്ക് ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം, ആദ്യം 10 ലക്ഷം രൂപ പിഴ ഈടാക്കും. കൂടാതെ, വീണ്ടും ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 50 ലക്ഷം രൂപ വരെ പിഴ ചുമത്തും.
Also Read: ഹോണ്ട: മോട്ടോർസൈക്കിൾ ചാമ്പ്യൻഷിപ്പ് ടീമിനെ പ്രഖ്യാപിച്ചു
കുട്ടികളെ സൂപ്പർ ഹീറോകളാക്കി ചിത്രീകരിക്കുന്ന പരസ്യങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്ന എല്ലാ പരസ്യങ്ങൾക്കും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്.
Post Your Comments