KeralaLatest NewsIndia

പേര് പറഞ്ഞപ്പോഴേ ഇത്രയും പ്രശ്നം, രണ്ട് ദിവസം ജലീല്‍ വിയര്‍ക്കട്ടെ: അഡ്വ. കൃഷ്ണരാജ്

കൊച്ചി: കെ.ടി. ജലീലിനെതിരെ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയെന്ന് സ്വപ്‌ന സുരേഷ്. കെ.ടി. ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് മൊഴി നല്‍കി. കെ.ടി. ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഗൂഢാലോചന നടത്തിയത് താനല്ല. കെ.ടി. ജലീല്‍ ആണ്. ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ല. രഹസ്യമൊഴിയില്‍ കെ.ടി. ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം വെളിപ്പെടുത്തുമെന്നും കെ.ടി. ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സ്വപ്ന പറഞ്ഞു.

അഭിഭാഷകന്‍ കൃഷ്ണരാജുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്ന. അതേസമയം, രണ്ട് ദിവസം ജലീല്‍ വിയര്‍ക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജ് പറഞ്ഞു. കെ.ടി. ജലീലിന്റെ പേര് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന് അപമാനം ഉണ്ടായെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിനെതിരെ എന്താണ് രഹസ്യ മൊഴിയില്‍ പറഞ്ഞിട്ടുള്ളതെന്ന കാര്യവും പുറത്തു വിടാം. അത് എന്നു വെളിപ്പെടുത്തുമെന്നത് സ്വപ്‌ന തീരുമാനിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

‘കലാപം നടത്താന്‍ ഗൂഢാലോചന’ എന്ന കേസ് പിന്‍വലിക്കണമെന്ന അപേക്ഷയാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ കുറ്റം തെളിഞ്ഞാല്‍ പോലും ഒരുവര്‍ഷം വരെ മാത്രങ്ങളെ ശിക്ഷ ലഭിക്കു. അത്തരമൊരു കേസിലാണ് സര്‍ക്കാര്‍ ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നതെന്നും കൃഷ്ണരാജ് പറഞ്ഞു. ഇതിനകത്ത് ഒരു തരത്തിലും നിയമവിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ 153 ചെയ്യാനുള്ള ഗൂഢാലോചനയും നിലനില്‍ക്കില്ല. ഒരു തട്ടിപ്പ് പൊട്ടിപ്പ് കേസാണിതെന്നും അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button