തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന മൊഴി നൽകിയത് പി.സി ജോർജിന്റെ നിർദ്ദേശപ്രകാരമാണെന്ന് വെളിപ്പെടുത്തി സരിതാ നായർ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ, സ്വപ്‌നയ്‌ക്ക് വേണ്ടി മൊഴി നല്‍കാന്‍ തന്നോട് പി.സി ജോര്‍ജ് ആവശ്യപ്പെട്ടന്നും, ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് സംസാരിച്ചതെന്നും അവർ പറഞ്ഞു.
Also Read:കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി: ആശുപത്രിയിലേക്ക് മാറ്റി
‘സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍വച്ച് അറിയാം. അതിനാല്‍ ഞാൻ പിന്മാറുകയായിരുന്നു. എന്നാൽ, സ്വപ്‌നയും ജോര്‍ജും എറണാകുളത്ത് കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായി അറിയാം. സ്വപ്‌നയ്ക്ക് നിയമ സഹായം നല്‍കുന്നത് പി.സി ജോര്‍ജാണ്’, സരിത എസ് നായര്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം, സ്വപ്നയോട് സംസാരിച്ചിട്ടില്ലെന്നും, പി.സി ജോർജാണ് ഈ വിഷയത്തിൽ താനുമായി നേരിട്ട് ഇടപെട്ടതെന്നും സരിത കൂട്ടിച്ചേർത്തു.
Post Your Comments