കൊല്ലം: അഞ്ചലിൽ നിന്ന് ഇന്നലെ വൈകുന്നേരം കാണാതായ രണ്ടരവയസുകാരനെ ഒടുവിൽ കണ്ടെത്തി. നീണ്ട 9 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ ഇന്ന് കണ്ടെത്തിയത്. വീടിന് സമീപത്തെ കുന്നിന്റെ മുകളിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അവശനായ കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
അഞ്ചലിൽ കാണാതായ രണ്ടരവയസുകാരനായി ഒരു നാടുമുഴുവൻ തിരച്ചിൽ തുടരുന്നു
അൻസാരി – ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ കാണാതെയായത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ബന്ധുക്കളും ചേർന്ന് പുലരുവോളം തിരച്ചിൽ നടത്തുകയായിരുന്നു.
വൈകിട്ടോടെ മൂത്തകുട്ടിയുമായി ഫാത്തിമ പുറത്തിറങ്ങിയപ്പോൾ റബ്ബർതോട്ടത്തിൽ കുട്ടിയുടെ നിലവിളികേട്ടതായി പറഞ്ഞിരുന്നു. റബ്ബർ മരത്തിന് താഴെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. നായശല്യമുള്ള പ്രദേശമാണ് ഇത്. അതുകൊണ്ട് തന്നെ നായയെ കണ്ട് കുട്ടി പേടിച്ച് നിൽക്കുകയായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ ഉള്ളത്.
Post Your Comments