തിരുവനന്തപുരം: മതവിശ്വാസികളെയും മതത്തിൽ വിശ്വസിക്കാത്തവരെയും നമ്മൾ ഒരുപോലെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ ഐഡന്റിറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സമ്മേളന ഉദ്ഘാടനത്തിനായി കോട്ടയത്തെത്തിയതായിരുന്നു അദ്ദേഹം.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുപരിപാടിക്ക് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കെ.ജി.ഒ.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുമ്പ് ഹാളിൽ കയറണമെന്ന് നിർദ്ദേശം നൽകിയിരുന്നു. പരിപാടിക്കെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും അറിയിച്ചിരുന്നു. പാസോടെയാണ് മാധ്യമപ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ കേരള സർക്കാരിന് വൻ പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. സർക്കാരിനെതിരെ പ്രതിഷേധ സമരങ്ങൾ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന അഭ്യർത്ഥനയും ഇന്റലിജൻസ് വിഭാഗം മുന്നോട്ട് വച്ചിരുന്നുവെങ്കിലും, നേരത്തെ ഏറ്റ പരുപാടി ആയിരുന്നതിനാൽ കോട്ടയത്തെത്താൻ തീരുമാനിക്കുകയായിരുന്നു. പ്രദേശത്ത് ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
Post Your Comments