Latest NewsNewsInternational

സമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കും: സാമ്പത്തിക നിയന്ത്രണത്തിന് തയ്യാറെടുത്ത് പാകിസ്ഥാൻ

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ കാറുകള്‍ വാങ്ങുന്നത് വിലക്കും. കാറുകളുടെ ഇറക്കുമതി നിരോധിക്കും.

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ നിർണ്ണായക തീരുമാനങ്ങളുമായി പാകിസ്ഥാൻ. ധനകമ്മി നിയന്ത്രിക്കുന്നതിനായി സാമ്പത്തിക നിയന്ത്രണത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ബഡ്ജറ്റ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാകിസ്ഥാന്‍ ധനമന്ത്രി മിഫ്താ ഇസ്മായിലാണ് സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ച്‌ വിശദീകരിച്ചത്.

‘സമ്പന്നരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കുന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. പ്രതിരോധ ചെലവുകള്‍ക്കായി 1,523 ബില്യണും സിവില്‍ അഡ്മിനിസ്‌ട്രേഷന് 550 ബില്യണും പെന്‍ഷനുകള്‍ക്കായി 530 ബില്യണും നീക്കിവച്ചിട്ടുണ്ട് . സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി സബ്‌സിഡികള്‍ നല്‍കുന്നതിന് 699 ബില്യണ്‍ നീക്കിവയ്ക്കാനും തീരുമാനമായിട്ടുണ്ട്’- ധനമന്ത്രി വ്യക്തമാക്കി.

Read Also: ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി

‘സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ കാറുകള്‍ വാങ്ങുന്നത് വിലക്കും. കാറുകളുടെ ഇറക്കുമതി നിരോധിക്കും. സമ്പന്ന വിഭാഗങ്ങള്‍ക്കുള്ള നികുതി വര്‍ദ്ധിപ്പിക്കും. 76 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി എന്നത് 70 ബില്യണ്‍ ഡോളറാക്കി ചുരുക്കും’- അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button