വിറ്റാമിൻ എയുടെ കലവറയായ കറിവേപ്പില. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഫ്‌ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമായ കറിവേപ്പില വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ദിവസവും കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.
ഇരുമ്പിന്റെ അഭാവമാണ് വിളർച്ചയ്ക്കുള്ള ഏറ്റവും സാധാരണ കാരണം. ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും സമൃദ്ധമായ സ്രോതസ്സായ കറിവേപ്പില. സാധാരണയായി ഇരുമ്പ് സമ്പുഷ്ടമായ സ്രോതസ്സുകൾക്ക് ശരീരത്തിൽ ആഗിരണം ചെയ്യുന്നതിന് ഫോളിക് ആസിഡ് ആവശ്യമാണ്. കറിവേപ്പിലയിലെ ഫോളിക് ആസിഡ് ആ പ്രശ്‌നവും പരിഹരിക്കുന്നു.
പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ എന്നിവയുടെ ഒരു കലവറയാണ് കറിവേപ്പില. മുടി കൊഴിച്ചിൽ തടയുന്നതിനും ഇത് വളരെ ഫലപ്രദമാണ്. മുടി നരയ്ക്കുന്നത് തടയാനും കറിവേപ്പില സഹായിക്കുന്നു.
Post Your Comments