മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരം ഉറപ്പായതോടെ മഹാരാഷ്ട്രയിൽ കൂടുതൽ ഭരണകക്ഷി എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റാൻ നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ, ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി കൈകോർത്ത് എ.ഐ.എം.ഐ.എം. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ തീരുമാനിച്ചതായി ഔറംഗബാദിൽ നിന്നുള്ള എ.ഐ.എം.ഐ.എം ലോക്‌സഭാംഗം ഇംതിയാസ് ജലീൽ പ്രഖ്യാപിച്ചു.
‘ഞങ്ങളുടെ 2 എ.ഐ.എം.ഐ.എം മഹാരാഷ്ട്ര എം.എൽ.എമാരോട് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഷയാർ ഇമ്രാന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ, ഞങ്ങളുടെ പാർട്ടി മഹാരാഷ്ട്രയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചു. ശിവസേനയുമായുള്ള ഞങ്ങളുടെ രാഷ്ട്രീയ/പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ നിലനിൽക്കും’, ഇംതിയാസ് ജലീൽ ട്വീറ്റ് ചെയ്തു.
Also Read:ശബ്ദരേഖ 3 മണിക്ക് പുറത്തുവിടും: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പിണറായി മന്ത്രിസഭ വീഴുമോ?
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള ആറ് സീറ്റുകളിലേക്ക് ഏഴ് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ആറ് സീറ്റുകളിലേക്ക് ഏഴ് സ്ഥാനാർത്ഥികൾ ഉള്ളതിനാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര കടുത്ത മത്സരത്തിന് സാക്ഷ്യം വഹിക്കുന്നു. ഇതിലേക്ക് ബിജെപി, മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എൻസിപിയും കോൺഗ്രസും ഓരോ സ്ഥാനാർത്ഥികളെയും ശിവസേന രണ്ട് സ്ഥാനാർത്ഥികളെയും നിശ്ചയിച്ചു. അഞ്ച് പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെങ്കിലും ഒരു സീറ്റിൽ ഇതോടെ മത്സരം ഉറപ്പായി. രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകീട്ട് നാലിന് പോളിങ് നടപടികൾ അവസാനിക്കും.
അതേസമയം, ശിവസേനയ്ക്ക് പിന്നാലെ എൻ.സി.പിയും കോൺഗ്രസും എം.എൽ.എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയാതായി റിപ്പോർട്ടുകൾ. ശിവസേന എം.എൽ.എമാർ നിലവിൽ മുംബൈ മലാഡിലെ ഒരു റിസോർട്ടിലാണ്. ശിവസേനയും സഞ്ജയ് പവാറും ബി.ജെ.പിയുടെ ധനഞ്ജയ് മഹാദികും തമ്മിലാകും മത്സരം. ഇത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമോ എന്ന ആശങ്കയെ തുടർന്നാണ് ശിവസേന എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയത്. നേരത്തെ മത്സരം ഒഴിവാക്കാൻ ഒരു സീറ്റ് അധികം ഉൾപ്പെടുത്താം എന്ന ശിവസേന നിർദ്ദേശം ബി.ജെ.പി തള്ളിയിരുന്നു.
പിയൂഷ് ഗോയൽ, അനിൽ ബോൺഡ്, ധനഞ്ജയ് മഹാദിക് എന്നിവരാണ് ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാർത്ഥികൾ. എൻ.സി.പി പ്രഫുൽ പട്ടേലിനെയും കോൺഗ്രസ് ഇമ്രാൻ പ്രതാപ്‍ഗർഹിയെയും നിശ്ചയിച്ചിട്ടുണ്ട്. സഞ്ജയ് റൗട്ടും സഞ്ജയ് പവാറുമാണ് ശിവസേന സ്ഥാനാർത്ഥികൾ. മഹാരാഷ്ട്ര നിയമസഭയിൽ 106 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്.
Post Your Comments