കൊല്ലം: സംസ്ഥാനത്ത് ടർക്കി കോഴി വിൽപ്പന വ്യാപകമാക്കാനൊരുങ്ങി സർക്കാർ. ഇറച്ചി വിൽപ്പന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ടർക്കി ഫാമുകൾ വിപുലീകരിക്കുന്നത്. കൂടുതൽ കർഷകരെ ഉൾപ്പെടുത്തി പുതിയ ഫാമുകൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനം.
കൊളസ്ട്രോൾ കുറഞ്ഞ ടർക്കി ഇറച്ചിയുടെ വില കിലോയ്ക്ക് 300 മുതൽ 400 രൂപ വരെയാണ്. കൊല്ലം ജില്ലയിലെ കുരീപ്പുഴയിലുള്ള ടർക്കി ഫാം വികസിപ്പിച്ച് ടർക്കി കോഴി വിൽപ്പന വർദ്ധിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഏറ്റവും വലിയ ടർക്കി ഫാമാണ് കുരീപ്പുഴയിൽ സ്ഥിതി ചെയ്യുന്നത്. കൂടുതൽ കർഷകരെ ഉൾപ്പെടുത്തി ഉപഗ്രഹ ഫാമുകൾ പ്രോത്സാഹിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Also Read: വിടാതെ സ്വപ്ന, കലുഷിതം രാഷ്ട്രീയ കേരളം: യഥാർത്ഥ വില്ലൻ ആര്? മൂന്ന് മണിക്ക് എന്ത് സംഭവിക്കും?
Post Your Comments