തിരുവനന്തപുരം: താൻ മുഖ്യമന്ത്രിയുടെ ശബ്ദമാണെന്ന് പറഞ്ഞ സ്വപ്ന സുരേഷിന് മറുപടിയുമായി മാധ്യമപ്രവർത്തകൻ നികേഷ് കുമാർ. സ്വപ്ന സുരേഷിനെ കാണുകയോ നേരിട്ട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് നികേഷ് പറയുന്നു. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് നികേഷ് കുമാറെന്നാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് പുറത്തുനിന്നൊരു നാവിന്റെയും ശബ്ദത്തിന്റെയും ആവശ്യമില്ലെന്നും അങ്ങനെ ആവാന്‍ താന്‍ തയ്യാറുമല്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു. പ്രമുഖ ചാനലിനോടായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുന്‍ സഹപ്രവര്ത്തകന് എന്ന നിലയിലെ പരിചയമാണ് ഷാജ് കിരണുമായി തനിക്ക് ഉള്ളതെന്നും, സ്വപ്നയുടെ അഭിമുഖത്തിനായി ഷാജ് കിരണ്‍ വിളിച്ചിരുന്നുവെന്നും നികേഷ് പറയുന്നു. പലതരത്തിലുള്ള സമ്മര്‍ദ്ദം സ്വപ്ന നേരിടുന്നതായി ഷാജ് കിരണ്‍ പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കിയ നികേഷ്, ഷാജ് കിരണും സ്വപ്നയും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. തന്നെ തന്ത്രപൂര്‍വ്വം പാലക്കാട് എത്തിക്കാന്‍ ശ്രമം നടന്നുവെന്നും അഭിമുഖത്തിന്റെ പേര് പറഞ്ഞത് തന്നെ കുടുക്കാൻ വേണ്ടിയാണെന്നും നികേഷ് പറയുന്നു. ഷാജ് മാത്രമല്ലെന്നും, പിന്നിൽ മറ്റ് പലരും ഉണ്ടെന്നും നികേഷ് ആരോപിക്കുന്നു. തന്റെ പങ്ക് തെളിയിക്കാൻ സ്വപ്നയേയും അഭിഭാഷകനെയും താൻ വെല്ലുവിളിക്കുകയാണെന്നും നികേഷ് പറഞ്ഞു.
Also Read:അങ്ങനൊരു ബിരിയാണി ആ ഗേറ്റിൽവന്നിട്ടില്ല: അരുൺ കുമാർ
‘അവരുടെ ലക്ഷ്യം എന്നെ കുടിക്കുക എന്നതാണ്. ഷാജിനും സ്വപ്നയ്ക്കും പുറമേ ആരൊക്കെ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തും. കൂടുതല്‍ പേര് ഉണ്ടാകുമെന്നാണ് സംശയം. എന്നെ വിവാദത്തിലാക്കി പരിഭ്രമത്തിലാക്കാന്‍ ഉദ്ദേശമുണ്ടെങ്കിൽ അത് നടക്കില്ല. ഷാജ് മുഖ്യമന്ത്രിയുടെ ദൂതനായാണ് സ്വപ്ന സുരേഷിനെ സമീപിച്ചതെങ്കില്‍ പോലീസ് അത് അന്വേഷിക്കട്ടെ, കണ്ടെത്തട്ടെ. ഞാൻ മധ്യസ്ഥനായി നിന്നു എന്ന് തെളിയിക്കുന്നതിനുള്ള ഒരു കടലാസ് തുണ്ടെങ്കിലും ഹാജരാക്കാന്‍ സ്വപ്നയെയും അഭിഭാഷകനെയും വെല്ലുവിളിക്കുകയാണ്. അങ്ങനെ തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യാം’, നികേഷ് കുമാർ പറഞ്ഞു.
‘സ്വപ്നയോ ഷാജ് കിരണോ എന്റെ പേര് ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ല ഞാന്‍, അറ്റം വരെ പോകും’, നികേഷ് അഭിമുഖത്തിൽ പറഞ്ഞു.
ഷാജ് കിരൺ വിളിച്ചതിനെ കുറിച്ച് നികേഷ് കുമാർ പറയുന്നതിങ്ങനെ:
‘ഇന്നലെ എന്നെ ഷാജ് കിരണ്‍ എന്ന ആള് വിളിച്ചിരുന്നു. എടുക്കാന്‍ പറ്റിയില്ല. രാത്രി 8:44ന് എനിക്ക് ഒരു എസ്എംഎസ് അയച്ചു. ‘സര് വെരി അര്‍ജെന്റ്’ എന്നും ‘ഇമ്പോര്‍ട്ടന്റ് മാറ്റര്‍ സ്വപ്ന കേസ്’ എന്നീ രണ്ടു മെസേജുകള്‍ എന്റെ ഫോണില്‍ ഉണ്ട്. വാര്‍ത്താപരമായ കാര്യമായതിനാല്‍ ഒന്‍പത് മണി കഴിഞ്ഞ് തിരിച്ചു വിളിച്ചു. ഷാജി പറഞ്ഞത് ഇങ്ങനെയാണ് ‘സ്വപ്ന സുരേഷ് വിഷയം നമ്മള് പുറത്തു കേള്‍ക്കുന്നതൊന്നും അല്ല. അവരെ എച്ച്ആര്‍ഡിഎസ് തടങ്കലില്‍ വെച്ചിരിക്കുകയാണ്. വക്കീല്‍ ആണ് അവരെക്കൊണ്ട് പലതും പറയിപ്പിക്കുന്നത്. അവര്‍ എന്നെ ബാത്റൂമില്‍ ഇരുന്ന് വിളിച്ചു. ഞാന്‍ (സ്വപ്ന )ആത്മഹത്യാ മുനമ്പില്‍ ആണെന്ന് പറഞ്ഞു’. ഈ കാര്യം പറഞ്ഞതിനു ശേഷം ഷാജി എന്നോട് ആവശ്യപ്പെട്ടു, സര് വന്ന് ഒരു എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂ എടുക്കണം. സാറിനോട് മാത്രമേ അവര്‍ തുറന്നു പറയുകയുള്ളൂ.
എനിക്ക് എച്ച്ആര്‍ഡിഎസിലെ ആള്‍ക്കൂട്ടത്തെക്കുറിച്ച് ധാരണ ഉള്ളത് കൊണ്ട്, ഇന്റര്‍വ്യൂ എടുക്കാം, പക്ഷെ ആളുകള്‍ ചുറ്റും കൂടി നിന്നു കൊണ്ടുള്ള ഒരു ഇന്റര്‍വ്യൂ പറ്റില്ല. അതിന് അവര്‍ തയ്യാറാണോ എന്ന് ചോദിക്കൂ എന്ന് പറഞ്ഞു. തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത ഷാജി, അവര്‍ വേണമെങ്കില്‍ കൊച്ചിയില്‍ വരാനും തയ്യാറാണ് എന്ന് പറഞ്ഞു. അത് വേണ്ട, ഞാന്‍ ട്രാവല്‍ ചെയ്തോളാം. രാവിലെ എനിക്ക് നേരത്തെ നിശ്ചയിച്ച ചില കാര്യങ്ങള്‍ ഉണ്ട്, അതുകൊണ്ട് വരാന്‍ പറ്റുന്ന സമയം അറിയിക്കാം എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.
Also Read:തലശ്ശേരി നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി
വൈകീട്ട് സ്വപ്നയുടെ വാര്‍ത്താ സമ്മേളനം കണ്ടപ്പോള്‍ എനിക്ക് ഇതിന്റെ തിരക്കഥ സംബന്ധിച്ച് സംശയം വരുന്നു. എന്റെ സംശയം രണ്ടു തരത്തില്‍ ആണ്.
ഒന്ന്: ഷാജ് കിരണും സ്വപ്നയും ചേര്‍ന്ന് എന്നെ അവിടെ എത്തിച്ച് പുതിയ ഒരു തിരക്കഥ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നോ?.
രണ്ട്: ഷാജ് കിരണിന്റെ ‘തള്ള് ‘ ഇതില്‍ പങ്കുവഹിച്ചിട്ടുണ്ടോ? ഒരു ബലം കിട്ടാന്‍ സ്വപ്നയുടെ മുന്പില് ഷാജി വായില്‍ തോന്നുന്നത് പറഞ്ഞിട്ടുണ്ടോ? രണ്ടായാലും എനിക്ക് കാര്യം അറിയണം. എന്റെ പേര് രണ്ടു പേരില്‍ ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ല ഞാന്‍. അറ്റം വരെ പോകും’ – നികേഷ് പറഞ്ഞു.
Post Your Comments