മസ്കത്ത്: സീബ് വിലായത്തിലെ അൽ സുൽഫി സ്ട്രീറ്റിന്റെ ഒരു ഭാഗം താത്ക്കാലികമായി അടച്ചതായി മസ്കത്ത് മുൻസിപ്പാലിറ്റി. 2022 ജൂൺ 12-ന് രാവിലെ വരെയാണ് അൽ സുൽഫി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. അൽ സുൽഫി റൗണ്ട് എബൗട്ടിൽ നിന്ന് അൽ സുൽഫി സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഈ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കുമായി ചേർന്നാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്. മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Post Your Comments