കണ്ണൂർ: മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയും തമ്മിലുള്ള ശബ്ദസന്ദേശം പുറത്തുവന്നതോടെ വലിയ വിവാദങ്ങളാണ് കേരളത്തിൽ ഉരുത്തിരിഞ്ഞത്. മുഖ്യമന്ത്രിയും കോടിയേരിയും ഇടയ്ക്കിടെ അമേരിക്ക സന്ദർശിച്ചത് ചില സാമ്പത്തിക ഇടപാടുകൾക്കാണെന്നാണ് ഷാജ് കിരൺ വെളിപ്പെടുത്തിയത്.
ശബ്ദസന്ദേശത്തില്‍ മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണുമായി നല്ലബന്ധമാണെന്നും ഇവരുടെ ഫണ്ട് വിദേശത്ത് അയക്കുന്നതിന്റെ വഴി അറിയാമെന്നും വെളിപ്പെടുത്തി. അതുമായി ബന്ധപ്പെട്ട് കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചിന്റെ പേരും പുറത്തു വന്നിരുന്നു. ഇതിൽ പ്രതികരണവുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ രംഗത്തെത്തി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കെപി യോഹന്നാൻ എന്ന self proclaim fraud Bishop” ഇയാക്കെതിരെ Texas കോടതിയിൽ ഉണ്ടായിരുന്ന കേസ് നിങ്ങൾക്ക് അറിയാമോ…?
GFA ഇന്ത്യ, അതായത് കേരളത്തിൽ നിന്നും 45 മില്യൺ അമേരിക്കൻ ഡോളർ GFA ഹെഡ് കോട്ടേഴ്സ് അമേരിക്കയിലേക്ക് അയക്കുന്നു ഏകദേശം (350 കോടി രൂപാ) ഇത്രയും പണം എങ്ങനെ ഇവർക്കു ഇന്ത്യയിൽ നിന്നും കിട്ടി ഇതായിരുന്നു അവർക്ക് സംഭാവന കൊടുത്തവരുടെ ചോദ്യം, ഇന്ത്യയിലെ പട്ടിണി, ദാരിദ്ര്യം, മിഷൻ വർക്ക് ഇതിനു വേണ്ടി ആയിരുന്നു അമേരിക്കയിലും മറ്റു രാജ്യങ്ങളിൽ നിന്നും ഇവർ പണം സ്വരൂപിച്ചത് ഇപ്പോൾ തിരിച്ച് അങ്ങോട്ട് പണം വരുന്നു.
ഇതിലാണ് rico കേസ് ഇയാക്കെതിരെ ചുമത്തിയത്, അവസാനം ഇയാൾ കേസ് തോറ്റു 240 കോടി രൂപാ പണം അയാൾ അവിടെ തിരികെ അടച്ചു,
ഇതായിരുന്നു ഇയുള്ളവൻ നടത്തിയ അനേഷണം ഇയാളുടെ പിറകെ texas wills point വരെ ഞാൻ പോയി. ഇയാളുടെ ഇന്ത്യയിലെ പ്രോപ്പർട്ടീസ് മുഴുവൻ ഡീറ്റെയിൽസ് എടുത്തു…!
ഇനി അടുത്ത ഒരു ചോദ്യം..!
ചെറുവള്ളി എസ്റ്റേറ്റ് കെ പി യോഹന്നാൻ വാങ്ങിയത് 85 കോടി രൂപയ്ക്കാണ്…!
കേരള സർക്കാർ തീരുമാനമെടുത്തു 250 കോടി രൂപാ കോടതിയിൽ കെട്ടി വെച്ചിട്ട് ഈ സ്ഥലം ഏറ്റെടുത്ത് എയർപോർട്ട് ഉണ്ടാക്കുവാൻ, അതായത് അക്ഷരാർത്ഥത്തിൽ കേരള സർക്കാറിന് ഓർഡിനൻസിൽ കൂടെ ഏറ്റെടുക്കുവാൻ ഒരു തടസ്സവും ഇല്ലാത്ത ഒരു പ്രോപ്പർട്ടി അതാണ് രാജമാണിക്യം റിപ്പോർട്ട് പറയുന്നത്. അതായത് ഇത്രയും പണം കൊടുക്കുന്നതും കെപി യോഹന്നാന് വേണ്ടിയാണ് ..
കൈരളി ടിവിയുടെ ഏറ്റവും വലിയ സ്പോൺസർ കെപി യോഹന്നാൻ ആണ്…!
സഖാക്കൾക്ക് ഉത്തരം പറയുവാൻ ഉണ്ടോ…?
Post Your Comments