![](/wp-content/uploads/2022/06/kodiyeri.jpg)
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
Read Also: ഗുജറാത്തിലെ നവസാരിയിൽ പ്രധാനമന്ത്രി മോദി തന്റെ സ്കൂൾ അധ്യാപകനെ കണ്ട് അനുഗ്രഹം വാങ്ങി
മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്ഷേപിക്കാനാണ് ശ്രമം, ഇത്തരം ആരോപണങ്ങള്‍ക്ക് ആയുസ് കുറവാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മുഖ്യമന്ത്രി രാജി വെയ്ക്കില്ലെന്നു വ്യക്തമാക്കിയ കോടിയേരി, സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ മുന്‍നിര്‍ത്തി നേരിടുമെന്നു മുന്നറിയിപ്പ് നല്കി. സ്വപ്ന ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തിയത്.
കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തു കേസുമായി ബന്ധമില്ലെന്നാണ് മുന്‍പ് സ്വപ്ന പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് സമ്മര്‍ദ്ദമുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു. സ്വപ്ന മൊഴി മാറ്റിപ്പറഞ്ഞതിനു പിന്നില്‍ ആരോ ഉണ്ടെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments