Latest NewsNewsInternational

പെണ്ണാടിനെ വിവാഹം കഴിച്ച് യുവാവ്: വൈറൽ വീഡിയോ

സോഷ്യൽ മീഡിയയിൽ പ്രശസ്തനാകാൻ പലരും പല വഴികൾ പരിശ്രമിക്കാറുണ്ട്. ചിലർ ഇതിനായി വിചിത്ര വഴികളും സ്വീകരിക്കാറുണ്ട്. ഇതിനായി ഇന്തോനേഷ്യൻ യുവാവ് ഒരു പെണ്ണാടിനെ വിവാഹം കഴിച്ചിരിക്കുകയാണ്. സൈഫുൾ ആരിഫ് എന്ന 44-കാരനാണ് ആടിനെ വിവാഹം ചെയ്തത്. ആടിന് ശ്രീ രഹായു ബിൻ ബെജോ എന്നാണ് പേരിട്ടത്.

വധുവായ ആടിനെ ഷാൾകൊണ്ട് മൂടി പരമ്പരാഗത ജാവനീസ് ആചാരങ്ങൾ പ്രകാരമാണ് യുവാവ് വിവാഹവേദിയിൽ എത്തിച്ചത്. കുറച്ച് നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ടൈംസ് നൗവാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിചയക്കാരെ വീഡിയോ പിടിക്കാൻ ഏൽപ്പിച്ചിരുന്നു. യുവാവ് ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നടന്നു. പക്ഷെ, വീഡിയോ വൈറലായതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു. വലിയ പ്രതിഷേധമാണ് യുവാവിനെതിരെ ഉയരുന്നത്.

ഇത് വെറും അഭിനയം മാത്രമാണെന്നും വൈറലാകാൻ വേണ്ടി ചെയ്തതാണെന്നും യുവാവ് പറയുന്നു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതായും ഇനി ആവർത്തിക്കില്ലെന്നും യുവാവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button