ഐഎംഎഫിന്റെ ഏഷ്യ- പസഫിക് ഡിപ്പാർട്ട്മെന്റ് മേധാവിയായി കൃഷ്ണ ശ്രീനിവാസനെ നിയമിച്ചു. ഇന്ത്യൻ സാമ്പത്തിക വിദഗ്ധനാണ് കൃഷ്ണ ശ്രീനിവാസൻ. ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടറായ ക്രിസ്റ്റലീന ജോർജിയേവയാണ് ഈ കാര്യം പ്രഖ്യാപിച്ചത്. ജൂൺ 22 ന് അദ്ദേഹം സ്ഥാനമേൽക്കും. ചാങ്യോംഗ് വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം നടത്തുന്നത്.
നിലവിൽ ചൈന, കൊറിയ, പസഫിക്കിലെ ചെറു രാജ്യങ്ങളായ ഫിജി, വന്വാട്ടു തുടങ്ങിയവ ഉൾപ്പെടുന്ന എപിഡിയുടെ ഡെപ്യൂട്ടി ഡയറക്ടറാണ് കൃഷ്ണ ശ്രീനിവാസൻ. ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സിൽ പിഎച്ച്ഡി കരസ്ഥമാക്കിയ അദ്ദേഹത്തിന് ധനകാര്യ രംഗത്ത് 27 വർഷത്തെ പരിചയസമ്പത്താണുള്ളത്.
Also Read: സംസ്ഥാനത്ത് കൂടുതൽ ടർക്കി കോഴി ഫാമുകൾ തുടങ്ങാൻ സാധ്യത
Post Your Comments