രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് സ്ഥിരമായി നമ്മള്‍ കേട്ട് മടുത്ത ഒരു രോഗമാണ്. പ്രായഭേദമന്യേ ആര്‍ക്കും വരാവുന്ന ഒന്നാണ് രക്തസമ്മര്‍ദ്ദവും ബിപിയും എല്ലാം. കൊളസ്‌ട്രോളിനേയും രക്തസമ്മര്‍ദ്ദത്തേയും നിലക്ക് നിര്‍ത്താന്‍ ഗൃഹവൈദ്യത്തിലൂടെ കഴിയും. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമ്മള്‍ തയ്യാറാക്കുന്ന ഒറ്റമൂലിയില്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ ഇല്ലാതാക്കാം. വെളുത്തുള്ളി അരിഞ്ഞത്, നാരങ്ങ നീര്, ഇഞ്ചി ചതച്ചത്, അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.
ഒരു വെളുത്തുള്ളി അരിഞ്ഞതും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ഒരു കഷ്ണം ഇഞ്ചി ചതച്ചതും ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗറും മിക്‌സ് ചെയ്ത് കഴിയ്ക്കാം. ഇത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ വളരെ ഫലപ്രദമായി തന്നെ ഇല്ലാതാക്കുന്നു.
ആരോഗ്യകാര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് വെളുത്തുള്ളി. കറിയിലും മറ്റും വെളുത്തുള്ളി അരക്കുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍, ഇത്രയേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വെളത്തുള്ളി എന്ന് പലര്‍ക്കും അറിയില്ല. സൗന്ദര്യം മാത്രമല്ല, ആരോഗ്യ കാര്യത്തിലും പുലിയാണ് നാരങ്ങ. നാരങ്ങ കൊണ്ട് ക്യാന്‍സറിനെ വരെ പ്രതിരോധിയ്ക്കാന്‍ കഴിയും. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് നാരങ്ങയില്‍ ഉള്ളത്. ഇഞ്ചിക്കറിയുണ്ടെങ്കില്‍ അത് നൂറുകൂട്ടം കറികള്‍ക്ക് തുല്യമാണ്. മാത്രമല്ല, അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഇഞ്ചി. കൊളസ്‌ട്രോളിനേയും രക്തസമ്മര്‍ദ്ദത്തേയും നിലക്ക് നിര്‍ത്താന്‍ ഇഞ്ചി തന്നെയാണ് അത്യുത്തമം.
Read Also : വ്യായാമത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാം!
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊളസ്‌ട്രോള്‍ കുറക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അമിതമായി ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അതുണ്ടാക്കുന്ന ദഹനപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന് പരിഹാരം കാണാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉത്തമമാണ്.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ആണ് പക്ഷാഘാതം, ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നമ്മളെ തള്ളിവിടുന്നത്. അതിനെ ഇല്ലാതാക്കാന്‍ മുകളില്‍ പറഞ്ഞ മിശ്രിതം കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. ഭക്ഷണശേഷം കഴിയ്ക്കുന്നതാണ് ഉത്തമം. ഭക്ഷണത്തിന് മുന്‍പ് കഴിച്ചാല്‍ അത് വയറെരിയാന്‍ കാരണമാകും. കാരണം ഇതില്‍ വെളുത്തുള്ളിയും ഇഞ്ചിയും അടങ്ങിയിട്ടുള്ളത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.
Post Your Comments